കുവൈറ്റിൽ പേപ്പര്‍ ഗതാഗത ഫൈനുകള്‍ നിർത്തലാക്കുന്നുവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ ഇനി മൊബൈലിൽ മെസ്സേജുകളായി നേരിട്ടെത്തും. ഇതുവരെ ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് പേപ്പർ രസീത് നൽകുന്നതായിരുന്നു രീതി. ഇതിന് പകരം വാഹനത്തിന്റെ ഉടമയുടെ നമ്പറില്‍ സന്ദേശം അയക്കുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
കുവൈറ്റിൽ ജൈവമാലിന്യങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനം പേപ്പര്‍ മാലിന്യങ്ങൾക്കാണ്. അതേസമയം പരിസ്ഥിതി സംരക്ഷണവും പേപ്പർ മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിന് മാലിന്യ നിർമാർജ്ജനം അത്യാവശ്യമാണ്. ഇതിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളുടെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.