ടോയ് ക്യാമറയുമായി മോഹൻലാലിനരികെ നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്, ഇസഹാക്കിനെ മൊബൈൽ ക്യാമറയിൽ പകർത്തുന്ന മോഹൻ ലാൽ, കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയനടൻ കുഞ്ചാക്കോ ബോബൻ. മാജിക് മൊമന്റ്സ് വിത്ത് മജീഷ്യൻ എന്ന പേരിലാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാരീസിൽ അവധിയാഘോഷിക്കുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും കുടുംബവും പിഷാരടിയും മഞ്ചു വാര്യരുമൊന്നിച്ച് പാരീസിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ മുൻപ് താരം പങ്കുവച്ചിരുന്നു
അതേസമയം പ്രതിഫലം കൈപ്പറ്റിയിട്ട് പ്രൊമോഷന് വരാതെ താരം അവധിയാഘോഷിക്കുന്നതിന്റെ തിരക്കിലാണെന്ന് പദ്മിനി ചിത്രത്തിന്റെ നിർമാതാവ് സുവിൻ കെ വർക്കി പ്രതികരിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു