മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ് ഐ പി എലില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൊള്ളാര്‍ഡ് വിരമിച്ചിരുന്നു. മുംബൈ ജഴ്സി ലഭിച്ചില്ലെങ്കിലും അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ലെന്നതിനാലാണ് ഐ പി എലില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
35കാരനായ പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. നീണ്ട 12 വർഷത്തെ ഐപിഎൽ കരിയറിനാണ് പൊള്ളാർഡ് വിരാമമിട്ടത്. ഫീല്‍ഡിങിലും പലപ്പോഴും തകര്‍പ്പന്‍ പ്രകടനങ്ങള്‍ പൊള്ളാര്‍ഡ് കാഴ്ചവച്ചു. എന്നാല്‍, കഴിഞ്ഞ ഐ പി എല്‍ സീസണില്‍ മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.