മനാമ: തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ബഹറൈനിൽ നിര്യാതനായി. തിരുവനന്തപുരം ചാക്ക സ്വദേശിയായ മുഹമ്മദ് സക്കീർ ആണ് മരിച്ചത്. 54 വയസ്സായിരുന്നു.
കഴിഞ്ഞ 25 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന അദ്ദേഹം ട്യൂബ്ലി ഈസി കൂൾ എയർ കണ്ടീഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ മുഹമ്മദ് സക്കീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ഷിമിയാണ് മുഹമ്മദ് സക്കീറിൻ്റെ ഭാര്യ. മക്കൾ – ഹിഷാം (കാനഡ), റയ്യാൻ (ഏഷ്യൻ സ്കൂൾ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ് മുഹമ്മദ് സക്കീറിന്റെ നിര്യാണത്തിൽ തിരുവനന്തപുരത്തെ പ്രവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ അനുശോചിച്ചു.