ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം മൊറയൂർ നടുത്തൊടി അലവിക്കുട്ടിയാണ് വ്യാഴാഴ്ച ജിദ്ദയിൽ വച്ച് മരണപ്പെട്ടത്. 61 വയസ്സായിരുന്നു. ഏതാണ്ട് മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയാണ് അലവിക്കുട്ടി.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജിദ്ദ ഹസൻ ഗസ്സാവി ആശുപത്രിയിൽ പ്രവേശിപ്പിച്ച അലവിക്കുട്ടി അവിടെ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. അഞ്ച് മക്കളുണ്ട്. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ശേഷം നാട്ടിലേക്ക് കൊണ്ടു വരും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ അറിയിച്ചു.