ദുബായ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 18 ന് ദുബായിലെത്തും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായ സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദുബായ് ബിസിനസ് ബേയിൽ ബുർജ് ഖലീഫ സ്റ്റേഷന് സമീപം താജിൽ വച്ചായിരിക്കും ചടങ്ങ്.
കേരള സ്റ്റാർട്ട് അപ്പ് മിഷന് ഭാഗമായി വിഭാവനം ചെയ്യുന്ന സുപ്രധാന പ്രൊജക്ടാണ് കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ. പ്രവാസികളുമായി സഹകരിച്ച് കേരളത്തിൽ വരാനിരിക്കുന്ന പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നതിന്റെ ആദ്യ ചുവട് വയ്പ്പാണ് ഇതുവഴി നടപ്പാകുക