കെ. ചന്ദ്രശേഖര റാവു ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരതീയ രാഷ്ട്രീയ സമിതി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. നിലവിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി ഇനി മുതൽ ബിആര്‍എസ് എന്ന പേരിലറിയപ്പെടും. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു കെ. ചന്ദ്രശേഖര റാവുവിൻ്റെ പാര്‍ട്ടി പ്രഖ്യാപനം.
ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് എത്താനുള്ള ചന്ദ്രശേഖര റാവുവിൻ്റെ സുപ്രധാനമായ നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പ്രാദേശിക പാര്‍ട്ടികളെ കൂട്ട് പിടിച്ച് ബിജെപിയ്ക്ക് ബദലൊരുക്കുകയാണ് ബിആര്‍എസ് ലക്ഷ്യമിടുന്നത്. അതേസമയം 2024ലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.