എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ദുബായിലെത്തി. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ സി വേണുഗോപാല്‍ ദുബായ് സന്ദർശിക്കുന്നത്.
കേരളം ഉള്‍പ്പടെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് അനുഭാവികള്‍, ദുബായ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണം നൽകി. വേണുഗോപാലിനൊപ്പം, എ പി അനില്‍ കുമാര്‍ എംഎല്‍എയും ഉണ്ടായിരുന്നു.
ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍, ഇന്‍കാസ് കേന്ദ്ര-സംസ്ഥാന-ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നൽകിയത്. ഷാര്‍ജയില്‍ നടക്കുന്ന ‘സമകാലീന ഇന്ത്യയും പ്രവാസവും’ എന്ന പരിപാടി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളിലാണ് പരിപാടി.