ഖത്തറിന്റെ പൈതൃകപ്പെരുമ വിളിച്ചോതുന്ന രാജ്യാന്തര ഫാൽക്കൺ മേളയ്ക്ക് സെപ്റ്റംബർ 5ന് തുടക്കമാകും. ഖത്തറിലെ കത്താറ കൾചറൽ വില്ലേജിന്റെ ആഭിമുഖ്യത്തില്‍ നത്തുന്ന ഇക്കൊല്ലത്തെ മേള സെപ്റ്റംബർ പത്ത് വരെ നീളും. അപൂര്‍വ്വ ഇനം ഫാല്ക്കണുകളുെട പ്രദര്‍ശനമാണ് മേളയുടെ മുഖ്യ ആകർഷണം. 16 രാജ്യങ്ങളിൽ നിന്നുള്ള 170 കമ്പനികളാണ് ഇക്കുറി മേളയിലെത്തുക.
പുതിയ തലമുറയ്ക്ക് വ്യത്യസ്ഥ ഇനം ഫാൽക്കണുകളെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരം ഒരുക്കുകയെന്നതാണ് ഫാൽക്കൺ മേളയുടെ ലക്ഷ്യം. പക്ഷികളുടെ പരിപാലനം വേട്ടയ്ക്കുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളും നേരിട്ട് കണ്ട് മനസിലാക്കാം. ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് പുറമെ ഫാല്‍ക്കണറി ഉല്‍പ്പന്നങ്ങൾ, വേട്ടയ്ക്കുളള ഉപകരണങ്ങൾ, ഫാല്‍ക്കണ്‍ ഫാമുകൾ, എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.
പക്ഷിപ്രേമികൾക്ക് ഫാല്‍ക്കണുകളെ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണിത്. മികച്ച പവിലിയനുകൾക്ക് സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ഫാല്‍കണ്‍ പ്രേമികളെത്തുന്ന മേളക്ക് കൊഴുപ്പുകൂട്ടാൻ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.