കര്‍ണാടകയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍ കര്‍ണാടകയിലെ കുടക് ജില്ലയില്‍ മടിക്കേരിക്കടുത്തുള്ള കഗോഡ്ലു ഗ്രാമത്തിലെ റിസോര്‍ട്ടില്‍ മൂന്നംഗ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
11 വയസുള്ള മകളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം സ്വദേശികളായ വിനോദ് ബാബുസേനന്‍(43), ഭാര്യ ജിബി എബ്രഹാം(38) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യയിലേക്ക് നയിച്ചെന്ന് വ്യക്തമാക്കുന്ന ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ദമ്പതികള്‍ കൊല്ലത്ത് ബിസിനസ് നടത്തുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുടുംബം റിസോര്‍ട്ടില്‍ എത്തിയത്. കുറച്ച് നേരം വിശ്രമിച്ച ശേഷം ചുറ്റിനടക്കാന്‍ ഇറങ്ങി. ഇവര്‍ക്ക് എന്തെങ്കിലും വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്നാണ് റിസോര്‍ട്ട് മാനേജര്‍ പറയുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് പറഞ്ഞതാണ്. തുടര്‍ന്ന് ചെക്ക് ഔട്ട് ചെയ്ത് കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ഇവരെ കണ്ടത്.
മടിക്കേരി പൊലീസ് സ്റ്റേഷനില്‍ ഉടനെ വിവരം അറിയിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.