2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യത്തിന്റെ അധ്യക്ഷനുമായ കമല്ഹാസന്. കോയമ്പത്തൂരില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും കമല്ഹാസന് വ്യക്തമാക്കി.
മക്കള്‍ നീതി മയ്യത്തിന്റെ യോഗത്തിലാണ് കമല്‍ ഹാസന് മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്നതും യോഗം ചര്‍ച്ച ചെയ്തിരുന്നു.
2021ല്‍ കോയമ്പത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച കമല്‍ ഹാസന് ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് പരാജയപ്പെട്ടത്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പരാജയം നേരിടേണ്ടി വന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ മറ്റു നിയമസഭ മണ്ഡലങ്ങളിലും മക്കള്‍ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകള്‍ നേടിയിരുന്നു. 2018ലാണ് കമല്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.