വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില് എഴുത്തുകാരനെക്കുറിച്ച് കുറിപ്പെഴുതി നടന് കമല്‍ ഹാസന്. ബഷീറിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്കാവുന്ന മികച്ചൊരു സമ്മാനമാണ് എന്നാണ് കമല്‍ ഹാസന് കുറിച്ചത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കമല്‍ ബഷീറിനെ കുറിച്ച് എഴുതിയത്.
അതുല്യമായ കഥകളിലൂടെ ഹൃദയങ്ങളെത്തൊട്ട മലയാളസാഹിത്യത്തിന്റെ പിതാവ് വൈക്കം മുഹമ്മദ് ബഷീറിന്റെ പിറന്നാളാണ് ഇന്ന്. ബഷീറിസ്റ്റ് എന്ന് എന്നെ ആദരവോടെ വിളിക്കുന്ന കൂട്ടുകാരുണ്ടെനിക്ക്. ഒരുപാട് ബഷീര്‍ കൃതികള്‍ തമിഴിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്കാവുന്ന മികച്ചൊരു സമ്മാനമാണ്. – കമല്‍ ഹാസന്
ஈடு இணையற்ற கதைகளால் இதயங்களைத் தொட்ட எழுத்துக்கலைஞன், மலையாள இலக்கியப் பிதாமகர், ‘சுல்தான்’வைக்கம் முகமது பஷீர் அவர்களின் பிறந்த நாள் இன்று.
நானொரு பஷீரிஸ்ட் என்று பெருமையோடு சொல்லிக்கொள்ளும் நண்பர்கள் எனக்கு உண்டு. பஷீரின் பல படைப்புகள் தமிழில் மொழிபெயர்க்கப்பட்டுள்ளன. அவரது…
— Kamal Haasan (@ikamalhaasan) January 21, 2024