മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിലവില്‍ മറ്റ് രാജ്യങ്ങളില്‍ ചിത്രം വാടകയ്ക്കാണ് ലഭിക്കുക. താമിസായതെ തന്നെ ചിത്രത്തിന്റെ സൗജന്യ സ്ട്രീമിംഗ് ആരംഭിക്കും.
മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് കാതലെന്നാണ് നിരൂപകരടക്കം അഭിപ്രായപ്പെട്ടത്. ചിത്രത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസും ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കാതലില്‍ മമ്മൂട്ടിയുടെ സ്വവര്‍ഗാനുരാഗിയുടെ വേഷത്തെയും മമ്മൂട്ടി സിനിമ നിര്‍മ്മിക്കാനെടുത്ത തീരുമാനത്തെയും ന്യൂയോര്‍ക്ക് ടൈംസ് പ്രശംസിച്ചിരുന്നു.
നവംബര്‍ 23നാണ് കാതല്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ആര്.എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.