തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാർഡിലെ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മമ്മൂട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ടോർച്ച് ചിഹ്നത്തിൽ മത്സരിക്കുന്ന മാത്യു ദേവസിക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ഫ്ലക്സിൽ നിറചിരിയോടെ നിൽക്കുന്നത് നടൻ മമ്മൂട്ടിയും.
ജ്യോതികയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവെച്ച ചിത്രത്തിലാണ് മമ്മൂട്ടി സ്ഥാനാർഥിയായെത്തുന്നത്. ചിത്രത്തിലെ മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലക്സ് ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായികഴിഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് കാതല്‍.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
From #KaathalTheCore ✌️#Mammootty @mammukka pic.twitter.com/lF9lENkTRN
— Mammootty Fans Club (@MammoottyFC369) November 8, 2022