നടന് ആന്റണി വര്‍ഗീസിനെതിരെയുള്ള ആരോപണങ്ങളില്‍ മാപ്പ് പറഞ്ഞ് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. ആന്റണി വര്‍ഗീസിനെതിരായ പരാമര്‍ശങ്ങളില്‍ കുറ്റബോധമുണ്ട്. സ്ത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് സിനിമയില്‍ നി്ന്ന് അഡ്വാന്‍സ് വാങ്ങിയ കാശ് കൊണ്ട് ആന്റണി വര്‍ഗീസ് പെങ്ങളുടെ കല്യാണം നടത്തിയെന്ന് പറഞ്ഞതെന്നും എല്ലാവര്ക്കും വിഷമമായി കാണും. അതുകൊണ്ട് മാപ്പ് പറയുന്നു എന്നുമാണ് ജൂഡ് പറഞ്ഞത്.
റേഡിയോ മാംഗോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജൂഡിന്റെ മാപ്പ് പറച്ചില്. ടോണും മാറിപോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു എന്നും ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. ആ പ്രൊഡ്യൂസറെ മാത്രമേ ഓര്‍ത്തുള്ളു. കാരണം അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോ അത്രയെങ്കിലും ഞാന്‍ പറയണ്ടേ എന്ന് വിചാരിച്ച് പറഞ്ഞതാണ്. പക്ഷെ അത് ഉള്ളില്‍ ഇല്ലാത്ത ദേഷ്യം വെറുതെ പുറത്ത് വന്നതാണെന്നും ജൂഡ് പറഞ്ഞു.
നിര്‍മാതാവിന്റെ കയ്യില്‍നിന്ന് പണം വാങ്ങിയിട്ട് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. ആ പണം ഉപയോഗിച്ചാണ് പെങ്ങളുടെ കല്യാണം നടത്തിയതെന്നും നിര്‍മാതാവ് കരഞ്ഞിട്ടുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി ആ്ന്റണി വര്‍ഗീസ് രംഗത്തെത്തി. ജൂഡ് നടത്തിയത് വ്യക്തിഹത്യയാണെന്നും താന്‍ പണം തിരിച്ച് നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് പെങ്ങളുടെ കല്യാണം നടന്നതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
തന്റെ അമ്മ ജൂഡിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജൂഡ് മാപ്പ് പറയുന്ന വീഡിയോ പുറത്തുവരുന്നത്.
ജൂഡിന്റെ വാക്കുകള്‍
മെനിഞ്ഞാന്ന് പെപ്പെയെ (ആന്റണി വര്‍ഗീസ്) പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഇരിക്കുന്നത്. അവന്റെ പെങ്ങളെ കല്യാണം നടത്തിയത് സിനിമയില്‍ അഡ്വാന്‍സ് വാങ്ങിയ കാശുകൊണ്ടാണെന്ന് പറയുകയും ചെയ്തു. പക്ഷെ അത് സത്യമാണോ എന്ന് പോലും അറിയാത്ത കാര്യമായിരുന്നു. പക്ഷെ അവന്റെ പെങ്ങളെ കല്യാണം ആ സമയത്താണ് കഴിഞ്ഞത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്, എന്നിട്ട് ആ കാശ് പ്രൊഡ്യൂസര്‍ക്ക് തിരിച്ച് കൊടുക്കുകയാണ് ചെയ്തതെന്ന്.
ടോണും മാറിപോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു, അവന്റെ പെങ്ങള്‍ക്കും ഫാമിലിക്കുമൊക്കെ ഒരുപാട് വിഷമം ആയിട്ടുണ്ടാകും. അപ്പോള്‍ ഞാന്‍ അവരോട് മാപ്പ് പറയുകയാണ്. ഇത് പറയാന്‍ വേണ്ടി വിളിച്ചെങ്കിലും അവനെ ഫോണില്‍ കിട്ടിയില്ല. പേര് പറയണ്ടായിരുന്നു. ഇല്ലെങ്കില്‍ ഞാന്‍ ആ പ്രൊഡ്യൂസറെ മാത്രമേ ഓര്‍ത്തുള്ളു. കാരണം അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോ അത്രയെങ്കിലും ഞാന്‍ പറയണ്ടേ എന്ന് വിചാരിച്ച് പറഞ്ഞതാണ്. പക്ഷെ അത് ഉള്ളില്‍ ഇല്ലാത്ത ദേഷ്യം വെറുതെ പുറത്ത് വന്നതാണ്. നമുക്ക് ആരോടും ദേഷ്യമുണ്ടായിരുന്നില്ല. പക്ഷെ വൈകാരികതയില്‍ അങ്ങനെ സംഭവിച്ചത് ചീപ്പ് ആയിപോയി.