റിയാദ്: സൗദിയിൽ തൊഴിൽ വിസ ലഭിക്കണമെങ്കിൽ ഇനി മുതൽതൊഴിൽ കരാർ സമർപ്പിക്കണമെന്ന് നിർദേശം. പാസ്പോർട്ടിനൊപ്പം തൊഴിൽ കരാർ സമർപ്പിക്കാത്ത പക്ഷം തൊഴിൽ വിസ ലഭിക്കില്ല. ഇത് സംബന്ധിച്ച് മുംബൈയിലെ സൗദി കോൺസുലേറ്റ് രാജ്യത്തെ എല്ലാ റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
സൗദിയിലെ ചേംബർ ഓഫ് കൊമേഴ്സ് സർട്ടിഫൈ ചെയ്ത തൊഴിൽ കരാറായിരിക്കണം വിസ സ്റ്റാമ്പിങ്ങിനായി സമർപ്പിക്കേണ്ടത്. ഇതിന് മുന്നോടിയായി മെഡിക്കൽ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പിന്നീട് വിസ സ്റ്റാമ്പിംഗ് സാധ്യമാകാത്തത് കൊണ്ടാണ് ഇത്തരം നിബന്ധനകൾ കൊണ്ട് വന്നിരിക്കുന്നത്.