യുഎഇ: വേൾഡ് പാഡൽ അക്കാദമിയുമായി കൈകോർത്ത് ജെറ്റൂർ യുഎഇയും, എലൈറ്റ് ഗ്രൂപ്പും . ടെന്നീസ് സ്ക്വാഷ് എന്നീ കായിക ഇനങ്ങളുടെ സംയോജിത രൂപമായ പാഡൽ “ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കായികവിനോദം” എന്ന വിശേഷണമുള്ള കായികമത്സരമാണ്. പ്രതിവർഷം 250, 000-ലധികം പുതിയ കളിക്കാരാണ് പാഡലിലേക്ക് ആകർഷിക്കപ്പെടുന്നത് എന്നാണ് കണക്ക്. ഇതോടെ കായികരംഗത്തെ ഒരു അത്ഭുത പ്രതിഭാസമായി മാറിയിരിക്കുകയാണ് പാഡൽ അക്കാദമി. മിഡിൽ ഈസ്റ്റും യുഎഇയും, പാഡൽ പ്രേമികളുടെ പ്രധാന ഹോട്ട്സ്പോട്ടായി ഉയർന്നുവരുന്ന സാഹചര്യത്തിൽ ജെറ്റൂർ യുഎഇയും എലൈറ്റ് ഗ്രൂപ്പിൻ്റെ സബ്സിഡയറി കമ്പനിയായ എലൈറ്റ് കാർസും ഈ ന്യൂജെൻ കായിക ഇനത്തിന് കൂടുതൽ പ്രചരണം നൽകാൻ ഒരുങ്ങുന്നത്.
“പാഡൽ ഒരു കായിക വിനോദം മാത്രമല്ല; അതൊരു ജീവിതശൈലി കൂടിയാണ്. വേൾഡ് പാഡൽ അക്കാദമിയുമായി സഹകരിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്. സാഹസിക ഡ്രൈവിംഗ് അനുഭവം നൽകുന്ന ടി2 മുതൽ സ്പോർട്ടി കാറായ എക്സ് 70 വരെ ജെറ്റൂർ കാറുകളെല്ലാം അർബൻ ലൈഫ് സ്റ്റൈൽ ലക്ഷ്യമിട്ടുള്ളതാണ്. പാഡലും ആ തരത്തിലുള്ള ഒരു കായിക വിനോദമാണ്. യുഎഇയിലെ കായികരംഗത്ത് കൂടുതൽ സജീവമായി ഇടപെടാനും ഞങ്ങളുടെ ഉപഭോക്താക്കളെ കൂടി ഇതുമായി ബന്ധപ്പെടുത്താനും ഈ ഉദമ്യത്തിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നു – എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് പാർട്ണർ തമൽ അബു ഖലഫ് പറയുന്നു.
ഒരു കായികവിനോദം എന്ന നിലയിൽ പെഡൽ സൃഷ്ടിക്കുന്ന ആവേശം ജെറ്റോറും എലൈറ്റ് ഗ്രൂപ്പും തിരിച്ചറിഞ്ഞു. കായികമേഖലയിൽ സജീവമായി ഇടപെടാനും കായികപ്രേമികളുമായി കൂടുതൽ അടുക്കാനും അവർക്ക് ഇതിലൂടെ സാധിക്കും. മിഡിൽ ഈസ്റ്റിൽ ഉടനീളം പെഡൽ പ്രചരിപ്പിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിനൊപ്പം ഇനി ജെറ്റൂറും എലൈറ്റ് ഗ്രൂപ്പും ഉണ്ടാവും – വേൾഡ് പാഡൽ അക്കാദമി സിഇഒ അലി അൽ ആരിഫ് പറഞ്ഞു.
വേൾഡ് പാഡൽ അക്കാദമി ദുബായ്, അബുദാബി, ഷാർജ, ഖോർഫക്കൻ എന്നിവിടങ്ങൾ കൂടാതെ ബെഹറിനിലും യു കെയിലും ഉടൻ തന്നെ ആരംഭിക്കും. വേൾഡ് പാഡൽ അക്കാദമിയുമായുളള സഹകരണത്തിന്റെ ഭാഗമായി ജെറ്റൂർ ദുബായിൽ ആറും കോർട്ടും അബുദാബിയിൽ മൂന്ന് കോർട്ടും ഏറ്റെടുക്കും.കൂടാതെ, എമിറാത്തി സ്റ്റാർ പ്ലെയർ ഫാരെസ് അൽ ജാനാഹി ജെറ്റൂരിനെ പ്രതിനിധീകരിക്കിച്ച് കളിക്കാൻ ഇറങ്ങും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക