ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എക്സ്ക്ലൂസിവ് റിപ്പോർട്ട് അനുസരിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഹെൻലി പാസ്പോർട്ട് സൂചികയിൽ യു എ ഇ യ്ക്ക് 17 ആം സ്ഥാനമാണുള്ളത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ആധികാരിക റാങ്കിങ്ങായാണ് ഹെൻലി പാസ്പോർട്ട് സൂചിക കണക്കാക്കപ്പെടുന്നത്.
93 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നൽകുന്ന ജപ്പാനാണ് ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം. 192 രാജ്യങ്ങൾ സ്വതന്ത്രമായി സന്ദർശിക്കാൻ കഴിയുന്ന സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ. 190 വിസ ഫ്രീ സ്കോറുമായി ജർമനിയും സ്പെയിനും പിന്നാലെയുണ്ട്. 187 വിസ ഫ്രീ സ്കോറുള്ള ഫ്രാൻസ്, അയർലൻഡ്, പോർച്ചുഗൽ, ബ്രിട്ടൻ എന്നിവ ആറാം സ്ഥാനത്താണ്. 186 വിസ ഫ്രീ സ്കോറുമായി അമേരിക്കയും , ബെൽജിയവും ന്യൂസിലൻഡും നോർവേയും ചെക്ക് റിപ്പബ്ലികും സ്വിറ്റ്സർലൻഡുമാണ് ഏഴാം സ്ഥാനത്ത്.
അതേസമയം ഇന്ത്യയ്ക്ക് 85 ആം സ്ഥാനവും പാകിസ്ഥാന് 92 ആം സ്ഥാനവുമാണുള്ളത്. എന്നാൽ ഏറ്റവും ദുർബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്റേതാണ്. 27 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാൻ പാസ്പോർട്ട് പ്രവേശനം അനുവദിക്കുന്നത്. 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിത പ്രവേശനവുമായി 55-ാം സ്ഥാനത്താണ് ഖത്തർ സൂചികയിൽ. 227 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനമുള്ള 199 വ്യത്യസ്ത പാസ്പോർട്ടുകളെ താരതമ്യം ചെയ്താണ് സൂചിക തയാറാക്കുന്നത്. നേരത്തേ 2019, 2020, 2021, 2022 വർഷങ്ങളിൽ സൂചികയിൽ യഥാക്രമം 57, 54, 60, 57 സ്ഥാനങ്ങളിലായിരുന്നു ഖത്തറിനുണ്ടായിരുന്നത്.