ഇസ്രായേലിലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബ് ലസ് പട്ടണത്തിൽ നിരവധി ഇസ്രായേൽ സൈനികർ കയറിയതായി പലസ്തീൻ അധികൃതർ അറിയിച്ചു. അതേസമയം ഏറ്റുമുട്ടലുകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.
രണ്ടാഴ്ചയിലേറെയായി പ്രദേശം മുഴുവൻ ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലാണ്. അതേസമയം ചൊവ്വാഴ്ച്ച പുലർച്ചെ കൂടുതൽ ഇസ്രായേൽ സൈനികർ എത്തിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ കൈവശം ആയുധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മധ്യ വെസ്റ്റ് ബങ്കിലെ പലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റമല്ലയിൽ മറ്റൊരു പലസ്തീനിയെ കൂടി ഇസ്രായേൽ സൈന്യം വധിച്ചിട്ടുണ്ട്.