ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബര്‍ ഏഴിന് കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് വര്‍ഷത്തിന് ശേഷമാണ് കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സിന്റെ കളി വരുന്നത്.
പേടിഎമ്മിന്റെയും പേടിഎം ഇന്സൈഡറുടേയും ഉടമകളായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് ഇത്തവണയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ടിക്കറ്റ് പങ്കാളികള്‍. പേടിഎം വഴിയും Insider.in വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് വാങ്ങാം.
299 രൂപയ്ക്കാണ് ഗാലറി ടിക്കറ്റ് ആരംഭിക്കുന്നത്. വിഐപി ടിക്കറ്റിന് 1999 രൂപയാണ്. നോര്‍ത്ത്- സൗത്ത് ഗാലറികള്‍ക്ക് -299 രൂപ, ഈസ്റ്റ്-വെസ്റ്റ് ഗാലറി 399 രൂപ, ബ്ലോക്ക് ബി, ഡി- 499 രൂപ, ബ്ലോക്ക് എ, സി, ഇ- 899 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകള്‍ ബുക്ക് ചെയാതാല്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത ആളുടെ മൊബൈല്‍ നമ്പറിലും ഇ-മെയിലിലും ഇ-ടിക്കറ്റ് എത്തും. സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച ക്യുആര്‍ കോഡിലൂടെ ഇ-ടിക്കറ്റ് സ്കാന്‍ ചെയ്ത് കളി കാണാം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഐഡി കാര്‍ഡ് കൊണ്ടുവരണം.