അയര്‍ലന്‍ഡിലെ ഡോണഗൽ കൗണ്ടിയിലെ ക്രീസ്ലോഫിലെ പെട്രോള്‍ പമ്പിൽ വൻ സ്ഫോടനം. സംഭവത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പൊലീസ് രക്ഷപ്രവർത്തനം ഊർജിതമാക്കിയിരുന്നു. പരിക്കേറ്റവരെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഗാര്‍ഡ, ഫയര്‍ ബ്രിഗേഡ്, ആംബുലന്‍സുകള്‍ എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അപകടത്തിന്റെ നടുക്കത്തിലുള്ള ക്രീസ്ലോഫിലെ ജനങ്ങളോെടാപ്പമാണ് താനെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് ട്വീറ്റ് ചെയ്തു. ജനങ്ങള്‍ വലിയ നടുക്കത്തിലാണെന്നാണ് ഡോണഗൽ പാര്‍ലിമെന്റ് പ്രതിനിധി പിയേഴ്സ് ഡോഹെർട്ടി പ്രതികരിച്ചത്. തിരക്കേറിയ സമയത്താണ് സ്ഫോടം നടന്നതെന്നും,സമീപത്തെ അപാര്ട്മെന്റില് എത്രപേര്‍ ഉണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ സ്റ്റേഷന്, ഡെലി കൗണ്ടർ, പോസ്റ്റ് ഓഫീസ്, കടകള്‍ എന്നിവയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.