മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്.
വ്യാജ വാര്‍ത്ത തടയാനാണ് ഇന്റര്‍നെറ്റ് നിരോധനം എന്നാണ് സര്‍ക്കാരിന്റെ വാദം. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്നുണ്ട്.
അതേസമയം മണിപ്പൂരില്‍ സംഘര്‍ഷ സാഹചര്യം കുറയുന്നതായാണ് റിപ്പോര്‍ട്ട്. 18 മണിക്കൂറിനിടെ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് അക്രമസംഭവങ്ങള്‍ കുറയുന്നെന്ന നിഗമനത്തിലേക്ക് എത്തിയത്.
കേന്ദ്ര മന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം മണിപ്പൂരില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.