ചെന്നൈ-ദുബായ് ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ 7.20ന് ചെന്നൈയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ കോൾ എത്തിയത്.
ഏകദേശം 160 പേർ യാത്ര ചെയ്യേണ്ട വിമാനമായിരുന്നിത്. വിമാനത്തിൽ സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.