ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് പെന്റഗണിൽ ഉജ്വലമായ വരവേല്പ്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിനുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനാണ് ജയ്ശങ്കര് പെന്റഗണിലെത്തിയത്. യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ സൈന്യം പ്രൗഢമായ സ്വീകരണമാണ് ജയ്ശങ്കറിനു നല്‍കിയത്.
എഫ്-16 പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാന് നല്കിയ യുഎസ് നടപടിക്കെതിരെ ജയ്ശങ്കര് രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. അമേരിക്കന്‍ താല്പര്യങ്ങള്ക്കു വിരുദ്ധമാണ് പാക്കിസ്ഥാനുമായുള്ള സഹകരണമെന്ന് ജയ്ശങ്കര് വ്യക്തമാക്കിയിരുന്നു. ഇന്തോ-പസഫിക് മേഖലയുടെ മികച്ച ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിന്‍ പറഞ്ഞു. അതേസമയം തായ് വാന്‍ കടലിടുക്കില്‍ ചൈന നടത്തുന്ന നീക്കങ്ങളെ ഓസ്റ്റിൻ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.