ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിന് കൊവിഡ് പോസിറ്റീവ്. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ സംഘം യുഎഇയിലേക്ക് തിരിക്കാനിരിക്കെയാണ് ദ്രാവിഡ് കൊവിഡ് ബാധിതനായത്. ഇതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ദ്രാവിഡ് ഉണ്ടാവില്ല. പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ് യുഎഇയിലേക്ക് തിരിക്കും.
ഈ മാസം 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബാറ്റിംഗ് കോച്ച് വിക്രം റാത്തൗര്‍, ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവരും ലക്ഷ്മണിനൊപ്പമുണ്ടാവും.