ഇടവേള ബാബുവിൻ്റെ ആത്മകഥാംശമുള്ള പുസ്തകം ഇടവേളകളില്ലാതെ പ്രകാശം ചെയ്തു. എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന താരസംഘടനയായ അമ്മയുടെ മുപ്പതാം ജനറൽ ബോഡി യോഗത്തിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി മോഹൻലാലിന് നൽകി കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുസ്തകം രചിച്ച കെ.സുരേഷും ലിപി പബ്ലിക്കേഷന്‍സ് മേധാവി ലിപി അക്ബറും ചടങ്ങിൽ പങ്കെടുത്തു. ശ്വേതാ മേനോന്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ എന്നിവർ സംസാരിച്ചു.
ഇടവേള ബാബുവിൻ്റെ വ്യക്തിജീവിതവും സിനിമാ ജീവിതവും ഒപ്പം അമ്മയെന്ന സംഘടനയുടെ വലിയൊരു ചരിത്രവും പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. അമ്മയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന് അവതാരിക എഴുതിയത് മോഹന്‍ലാലാണ്.