ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
സൗദി ഭരണാധികാരി സല്മാന് രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 23 ന് അവധിയായിരിക്കും.