ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഏതാനും ആഴ്ചകളായി കളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മലപ്പുറത്തെ ക്ലിനിക്ക് പൂട്ടിയ നിലയില്‍ ആണെന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ജസ്റ്റിസ് അനു ശിവരാമകൃഷ്ണന് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് ആണ് ഇന്ന് ഹര്‍ജി പരിഗണിക്കുക.
തമിഴ്നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. മലപ്പുറം സ്വദേശി ഷെഫിന് ജഹാനെയാണ് ഇവര്‍ വിവാഹം ചെയ്തത്. ഇതോടെ വിഷയം നിയമ പ്രശ്നത്തിലേക്ക് നീളുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി പിന്നീട് ഇരുവരുടെയും വിവാഹം ശരിവെക്കുകയും ചെയ്തു.