യുഎഇ-ഇന്ത്യ യാത്രക്കാർ കോവിഡ് വാക്സീൻ എടുത്തതാണെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ. യാത്രയിലുടനീളം മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും വേണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാനും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
എന്നാൽ ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസർക്കാർ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്ലന്ഡ്, ഹോങ്കോങ്, ജപ്പാന്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് പരിശോധന ബാധകമാവുക.