നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും സ്കൂള്‍ ബസ് വിട്ടു നല്‍കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കാസര്‍ഗോഡ് സ്വദേശിയായ ഫിലിപ്പ് നല്കിയ ഉപഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ തന്നെ ഹര്‍ജി പിന്‍വലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സ് വിളംബര ജാഥ നടത്തിയതില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിരുന്നു. അതേസമയം നവകേരള സദസ്സില്‍ കുട്ടികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒരു സ്കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു ഉത്തരവ്. സ്കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം വിവാദമാവുകയും ചെയ്തിരുന്നു.