പാലക്കാട് ഗോവിന്ദപുരം ചെക് പോസ്റ്റില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ അനധികൃത പണം പിടികൂടി. പായക്കടിയിലിലും കസേരയ്ക്ക് പിന്നിലുമായി 16,450 രൂപയാണ് വിജിലന്‍സ് കണ്ടെത്തിയത്.
രണ്ട് മണിക്കൂര്‍ നിരീക്ഷിച്ച ശേഷമാണ് വിജിലന്‍സ് പുലര്‍ച്ചെ പരിശോധന നടത്തിയത്. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
ചെക് പോസ്റ്റുകളില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകൡ വിജിലന്‍സ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോവിന്ദപുരം ചെക് പോസ്റ്റിലും പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം വാളയാറിലെ എംവിഡി ചെക് പോസ്റ്റിലും പരിശോധന നടന്നിരുന്നു. കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച രീതിയില്‍ 13,000 രൂപയാണ് ഇവിടെ നിന്ന് വിജിലന്‍സ് കണ്ടെടുത്തത്.