തെരുവുനായ ആക്രമണത്തില്‍ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
ഈ മാസം 11 നായിരുന്നു നിഹാലിനെ തെരുവുനായ ആക്രമിച്ചത്. ഓട്ടിസം ബാധിതനായ നിഹാലിന് സംസാര ശേഷി കുറവായിരുന്നു. വൈകുന്നേരം മുതല്‍ കാണാതായ നിഹാലിനെ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം മന്ത്രി സഭാ യോഗത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്കി.
2326 സ്കൂളുകളില്‍ 2022 ഒക്ടോബര്‍ ഒന്ന് മുതലുള്ള പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കും.