ദുബായ്: മുൻ ചെങ്ങന്നൂർ എം.എൽ.എ യും ഔഷധി ചെയർപേഴ്സണുമായ ശ്രീമതി ശോഭന ജോർജിന് യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ശോഭന ജോർജ് യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
1991 മുതൽ 2006 വരെ മൂന്ന് ടേമിലായി 15 വർഷമായി ചെങ്ങന്നൂർ മണ്ഡലത്തിൻ്റെ എംഎൽഎയായിരുന്നു ശോഭന ജോർജ്ജ്. നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സണാണ്. നേരത്തെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു.
നേരത്തെ ഗതാഗതമന്ത്രിയുടം നടനും കെ.ബി ഗണേഷ് കുമാറും നടനും എംഎൽഎയുമായ മുകേഷ് എന്നിവരുൾപ്പെടെ നിരവധി കല, സാംസ്കാരിക, സാഹിത്യ ചലച്ചിത്ര മേഖലകളിലെ ഇന്ത്യൻ പ്രതിഭകൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.