2024 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്റെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബിക്ക് 9 നോമിനേഷനുകളാണ് ഉള്ളത്. അതില്‍ ബെസ്റ്റ് പിക്ച്ചര്‍ മ്യൂസിക്കല്‍ ഓര് കോമഡി, മാര്‍ഗോ റോബി, റയാന് ഗോസ്ലിംഗ് എന്നിവര്‍ക്ക് ആക്ടിംഗ് വിഭാഗത്തിലും നോമിനേഷനുകള്‍ ഉണ്ട്.
ബാര്‍ബിക്ക് തൊട്ട് പിന്നാലെ 8 നോമിനേഷനുകളുമായി ക്രിസ്്റ്റഫര്‍ നോളന്റെ ഓപ്പണ്ഹൈമറുമുണ്ട്. മികച്ച ചിത്രം (ഡ്രാമ), കിലിയന്‍ മര്‍ഫി, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട് എന്നിവര്‍ ആക്ടിംഗ് വിഭാഗത്തിലും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ബെസ്റ്റ് മോഷന്‍ പിക്ച്ചര്‍ ഡ്രാമ എന്ന വിഭാഗത്തില്‍ ‘ഓപ്പര്ഹൈമര്’, മാര്ട്ടിന് സ്കോര്സസേയുടെ ‘കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍’, ബ്രാഡ്ലി കൂപ്പറിന്റെ ‘മാസ്റ്റേറോ’, സെലിന് സോങ്സിന്റെ ‘പാസ്റ്റ് ലൈവ്സ്’, ജസ്റ്റിന് ട്രൈയറ്റ്സിന്റെ ‘അനാട്ടമി ഓഫ് എ ഫാള്‍’, ജോനത്തന്‍ ഗ്ലാസറിന്റെ ‘ദി സോണ്‍ ഓഫ് ഇന്ററസ്റ്റ്’ എന്നീ ചിത്രങ്ങളാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ബെസ്റ്റ് മോഷന്‍ പിക്ച്ചര്‍ മ്യൂസിക്കല്‍ ഓര് കോമഡി വിഭാഗത്തില്‍ ബാര്ബിക്കൊപ്പം എയര്‍, അമേരിക്കന്‍ ഫിക്ഷന്‍, ദി ഹോള്‍ഡോവേഴ്സ്, മെയ് ഡിസംബര്‍, പുവര്‍ തിങ്ങ്സ് എന്നീ സിനിമകളും നോമിനേഷനിലുണ്ട്. ഗ്ലോഡന്‍ ഗ്ലോബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കരസ്തമാക്കിയ രണ്ടാമത്തെ ചിത്രമാണ് ബാര്‍ബി. റോബേര്‍ട്ട് ആല്ട്ട്മാനിന്റെ നാഷ് വെല്‍ ആണ് 11 നോമിനേഷനുകളോടെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ജനുവരിയില്‍ നടക്കാനിരിക്കുന്ന ഗ്ലോഡന്‍ ഗ്ലോബിന്റെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച്ചയായിരുന്നു (11-12-2023). ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജനുവരി 7നാണ് പുരസ്കാര ചടങ്ങ് നടക്കുക.