പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ജി ലിജിന്‍ ലാലിനെ ആണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിന്‍ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിാത്താനം സ്വദേശിയാണ് ലിജിന്‍ ലാല്‍.
ജെയിക്ക് സി തോമസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. സെപ്തംബര്‍ 5നാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിക് സി തോമസ് മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ മത്സരിക്കാനൊരുങ്ങുന്നത്. നേരത്തെ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.