ദുബായ്: യുഎഇയിൽ പെട്രോൾ – ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസലിനം 35 ഫിൽസുമാണ് കുറച്ചത്. ഇതോടെ 4 മാസത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ പെട്രോളിന്റെ വില 3 ദിർഹത്തിൽ താഴെയായി. നേരത്തെ ഇത് 3.16 ദിർഹം ആയിരു്നനു. 2 ദിർഹം 68 ഫിൽസാണ് ഡീസലിന്റെ വില. ഇന്ന് അർദ്ധ രാത്രിയോടെ പുതുക്കിയ വിലനിലവാരം നിലവിൽ വരും
2023 ന്റെ ആരംഭം മുതൽ ഇതാദ്യമായാണ് നിരക്ക് ഇത്രകണ്ട് കുറയുന്നത്. ഇതോടെ രാജ്യത്തെ ടാക്സി ചാർജും അവശ്യവസ്തുക്കളുടെ വിലയിലും കുറവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ
ഫുൾ ടാങ്ക് പെട്രോൾ
സൂപ്പർ 98 – 150.45 ദിർഹം
സ്പെഷ്യൽ 95 – 144.84 ദിർഹം
ഇ-പ്ലസ് 91 – 140.76 ദിർഹം