കൊല്ലം: ചാരുംമൂട് ചുനക്കര ഗവ. വി.എച്ച്.എസ്.എസിലെ സൗഹൃദക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സജി ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗഹൃദക്ലബ്ബ് കോ-ഓർഡിനേറ്റർ രമ്യാ ചന്ദ്രൻ, അധ്യാപകരായ ബി. രാജേന്ദ്രൻ, അനിമോൻ, പ്രീത, പ്രകാശ് എന്നിവർ പ്രസംഗിച്ചു. ലൈഫ് സ്റ്റിൽസ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ സ്നേഹോപഹാരം നൽകി. കലാപരിപാടികളും ഉണ്ടായിരുന്നു.