ഉപഭോക്താക്കൾക്ക് സൗജന്യമായി കരീം ബൈക്ക് റൈഡുകൾ പ്രഖ്യാപിച്ച് അധികൃതർ. ദുബായ് ആർടിഎ യും കരീമും സംയുക്തമായി ചേർന്നാണ് പദ്ധതി. ലോക പരിസ്ഥിതി ദിനത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ഏറ്റെടുക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ദുബായിലുടനീളമുള്ള 186 ഡോക്കിംഗ്. സ്റ്റേഷനുകളിലാണ് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ട്രിപ്പുകൾക്കായി കരീം ബൈക്ക് റൈഡുകൾ സൗജന്യമായി നൽകുക.
ഈ സൗജന്യ യാത്രയിൽ സിംഗിൾ ട്രിപ്പ് 45 മിനിറ്റിൽ കൂടരുത് എന്നാണ് നിബന്ധന.ഉപഭോക്താക്കൾക്ക് അവരുടെ കാർഡും വിശദാംശങ്ങളും നൽകി, ബൈക്ക് തിരഞ്ഞെടുത്ത് ജൂൺ 10 ശനിയാഴ്ച കരീം ആപ്പ് വഴി സൗജന്യ റൈഡുകൾ പ്രയോജനപ്പെടുത്താം. ഹോം സ്ക്രീനിലെ ഗോ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഫ്രീ എന്ന കോഡ് ഉപയോഗിച്ച് 24 മണിക്കൂറും ആക്സസ് നൽകുന്ന ഒരു ദിവസത്തെ പാസ് തിരഞ്ഞെടുക്കാനും സൗജന്യ റൈഡ് നേടാനും സാധിക്കും. ഒരു ട്രിപ്പിൾ 45 മിനുട്ടിൽ ദൈർഘ്യം കൂടരുത്. എന്നാൽ എത്ര തവണ വേണമെങ്കിലും ട്രിപ്പ് നടത്താം.
ദുബായിലുടനീളമുള്ള 186 സ്റ്റേഷനുകളിൽ കരീം ബൈക്കുകൾ ലഭ്യമാണ്. 2020 ഫെബ്രുവരിയിൽ ആരംഭിച്ചത് മുതൽ, ഇവ 2.5 ടൺ കാർബൺ പുറന്തള്ളൽ കുറച്ചതായാണ് കണക്കുകൾ. വർഷം മുഴുവനും. ഉപഭോക്താകൾ സബ്സ്ക്രിപ്ഷനുകൾ വാങ്ങുന്നതിലൂടെ കാർബൺ പുറന്തള്ളൽ നികത്തുന്നതിന് കമ്പനികൾക്ക് സുസ്ഥിരമായ പരിഹാരം നൽകിക്കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ സേവനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്.