എയര്‍ടെലും റിലയന്‍സ് ജിയോയും ഉപഭോക്താക്കള്‍ക്ക് നല്കി വരുന്ന സൗജന്യ അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ പാക്കുകള്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024ന്റെ രണ്ടാം പകുതിയോടെ 5ജി ലഭിക്കുന്നതിന് പണം ഈടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
സൗജന്യ 5 ജി പ്ലാന്‍ ഒഴിവാക്കി, 5 ജി ലഭിക്കുന്നതിന് 5-10 % വരെ താരിഫ് ഈടാക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചെലവാക്കിയ തുക തിരിച്ചു പിടിക്കുന്നതിനായാണ് പണം ഈടാക്കി തുടങ്ങുന്നത്. മൊബൈല്‍ താരിഫ് നിരക്കും 20 ശതമാനത്തോളം വര്‍ധിപ്പിച്ചേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ടെലികോം കമ്പനികളായ ബിഎസ്എന്‍എലും വോഡഫോണ്‍ ഐഡിയ (വി.ഐ)യും ഇതുവരെ 5 ജി സേവനം സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.