കോഴിക്കോട് കിണാശ്ശേരിയില്‍ നാല് വയസുകാരി വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കിണാശ്ശേരി ഗവണ്മെന്റ് എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ അസ്ല ഖാത്തൂന് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉടനെ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് ഇന്ന് രാവിലെ മരിച്ചു.
ബീഹാര്‍ സ്വദേശി അജാസുല്‍ ഖാന്റെയും എംടി ഹസീനയുടെയും മകളാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദില്‍ ഖബറടക്കും.