ബഹ്റൈൻ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അൽ ഹിലാൽ മെഡിക്കൽ സെൻ്ററിലെ ജീവനക്കാരാണ് മരണപ്പെട്ടവരെല്ലാം. കോഴിക്കോട് സ്വദേശി വിപി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, ചാലക്കുടി സ്വദേശി ദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു, തെലങ്കാനയിൽ നിന്നുള്ല സുമൻ രാജണ്ണ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഓണം ആഘോഷം കഴിഞ്ഞു മടങ്ങി വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ.