22 പേരുടെ ജീവൻ പൊലിഞ്ഞ താനൂർ ബോട്ടപകടത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി സിനിമാ താരങ്ങൾ. യാതൊരു അനുമതിയും സർട്ടിഫിക്കറ്റും സുരക്ഷാസംവിധാനങ്ങളുമില്ലാതെ നടത്തിയ ബോട്ട് സർവ്വീസ് അപകടത്തിൽപ്പെട്ടതിൽ വലിയ തോതിൽ ജനരോഷം ഉയരുമ്പോൾ ആണ് സമാന വികാരം പ്രകടിപ്പിച്ച് ചലച്ചിത്ര പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ മുന്നോട്ട് വരുന്നത്.
ബോട്ടുകളുടെ ഫിറ്റ്നസ് പൊക്കി നോക്കലാവും ഇനി കുറച്ചു ദിവസം ഉദ്യോഗസ്ഥരുടെ പണിയെന്ന് നടൻ ഹരീഷ് കണ്ണാരൻ പരിഹാസ രൂപേണെ ഫേസ്ബുക്കിൽ കുറിച്ചു. ഒരു അപകടം ഉണ്ടായതിന് ശേഷം മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന ഒരു വൃത്തികെട്ട നിയമസംവിധാനമുണ്ട് നമ്മുടെ നാട്ടിലെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് കണ്ണാരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ.
ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ.
ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ..
ഇനി കുറച്ച് ദിവസം കേരളത്തിലെ
ബോട്ട്കളുടെ ഫിറ്റ്നസ്സ്
പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ
പ്രധാന ജോലി..!!
എല്ലാം താൽക്കാലികം മാത്രം..!!
വെറും പ്രഹസനങ്ങൾ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തിൽ
ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!
—————————————————————————————-
ദുരന്തങ്ങൾ എത്ര നടന്നാലും അതിൽ നിന്നും ഒന്നും പഠിക്കാത്തതിനാലാണ് താനൂരിൽ 22 ജീവനുകൾ ബലി കൊടുക്കേണ്ടി വന്നതെന്ന് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രീകുമാർ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ദുരന്തങ്ങളില്‍ നിന്നും നമ്മള് ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു.
പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്.
പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വെച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും-
ലിഫ്റ്റിലായാലും ബസിലായാലും.
കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതല്‍ കണ്ടതാണ്.
പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലി…
ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്.
അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ.
‘ഇത്രപേരില്‍ കൂടരുത് എന്നുള്ള ഒരിടത്തും അതില്‍ കൂടരുത്’
നിയമവും നിര്‍വ്വഹണവും പാലനവും കര്‍ശനമാകണം.
——————————————————————————————
താനൂരിൽ അപകടത്തിനിടയാക്കിയ ബോട്ടിൻ്റെ ഉടമ ഒളിവിൽ പോയെന്ന വാർത്തയോട് രൂക്ഷമായാണ് നടി മംമ്താ മോഹൻദാസ് പ്രതികരിച്ചത്. ഒരു മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റി യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ അതോടിച്ച ബോട്ട് ഉടമ ഈ ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയി എന്ന വാർത്ത തീർത്തും പരിഹാസ്യമാണെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു.
When Sheer negligence along with ignorance, and innocence combined with the an immense lack of knowledge about safety and guidelines & zero common sense about how to be responsible for both self and others come together.. we have a Thanoor boat incident. My heart goes out to the victims who lost their lives and warm condolences to the families. Also saddened to hear that this has taken together the lives of one entire family.
We now have an absconding boat owner who had converted a fishing boat to a passenger tourist boat with absolutely no safety features on it, plus this one’s totally ridiculous .. the boat had NO LICENSE either to operate with passengers on board.
Respect and more power to all those who have been working tirelessly since last night in rescue operations.
Inspite of having several incidents like these in our country time n time again… we end up settling on this thought…
പോയവർക്ക് പോയി. ഇനി വല്ല മാറ്റവും റൂൾസും വരുമോ?
കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാകുന്നതാണെന്ന് ജഗതി ശ്രീകുമാറിൻ്റെ മകൾ പാർവ്വതി ഷോണ്‍ പറഞ്ഞു. വളരെ മോശം ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണെന്നും പാർവ്വതി വിമർശിച്ചു. ഫേസ്ബുക്ക് ലൈവ് വീഡിയോയിലുണ്ടായിരുന്നു പാർവതിയുടെ പ്രതികരണം.
നിങ്ങൾ എല്ലാവരേയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി, താനൂരിലെ ബോട്ടപകടം… മരിച്ച കുഞ്ഞുമക്കളുടെ മുഖം പോലും ഓർക്കാൻ വയ്യ… ആ വാർത്തകൾ പോലും അധികനേരം വായിക്കാൻ പറ്റുമായിരുന്നില്ല. ഒന്നു മാത്രം വായിച്ചു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ വീതം കൊടുക്കുമെന്ന്. ഭയങ്കര കേമമായി പോയും രണ്ട് ലക്ഷം രൂപയെ ഉള്ളോ കൊടുക്കാൻ. എത്ര കോടി രൂപ കൊടുത്താലും നഷ്ടപ്പെട്ട ജീവന് വിലയാവില്ല..