സൗദിയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. എഫ്-15എസ്.എ യുദ്ധവിമാനമാണ് പരീക്ഷണ പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്.
റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിലിന്റെ പരീക്ഷണ പറക്കലിനിടെയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് വിമാനം തകര്‍ന്ന് വീണതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15എസ്.എ.