മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ആരാധകർ. ഖത്തർ ഖത്തർ ലോകകപ്പ് വേദിയിൽ ആരാധകർ സഞ്ജുവിന്റെ ചിത്രമുള്ള ബാനർ ഉയർത്തിപ്പിടിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ലോകകപ്പ് വേദിയിലെ ചിത്രം ഇതിനകം ചർച്ചയായി കഴിഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ആരാധകർ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. ‘സഞ്ജു സാംസണ്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്നും ഒരുപാട് സ്നേഹത്തോടെ’ എന്ന് എഴുതിയ ബാനറുകളുമായാണ് ആരാധകരെത്തിയത്.
രാജസ്ഥാന് റോയല്‍സാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘ഫിഫ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത് ? ഞങ്ങള്‍ സഞ്ജുവിനെ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Everybody: Who are you supporting at the FIFA World Cup?
Us: pic.twitter.com/e66NRg78dh
— Rajasthan Royals (@rajasthanroyals) November 27, 2022