ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് മൂന്ന് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയർ ആർമി കേണലിൽ നിന്ന് 1.81 കോടി തട്ടിയെടുത്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ രണ്ട് പേർ നൈജീരിയയിൽ നിന്നും ഒരാൾ ഘാനയിൽ നിന്നുമുള്ളവരാണ്.
പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് ഐശ്വര്യയുടെ ചിത്രം പതിച്ച വ്യാജ പാസ്പോർട്ടിനോടൊപ്പം 3000 യു.എസ് ഡോളർ (രണ്ടര ലക്ഷം), 10,500 പൗണ്ട് (10.60 ലക്ഷം) എന്നിവ കണ്ടെടുത്തതായി ഡെപ്യൂട്ടി കമീഷണർ അഭിഷേക് വർമ അറിയിച്ചു. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഇവർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് സൈബർ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.