ചാലക്കുടിയിലെ വ്യാജ എല്‍എസ്ഡി കേസില്‍ പൊലീസിന് വ്യാജ വിവരം നല്‍കിയെന്ന് സംശയിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബന്ധു ഒളിവില്‍. ഷീലയുടെ ബാഗില്‍ വ്യാജ എല്‍.എസ്.ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഒളിവിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ബാഗില്‍ നിന്ന് വ്യാജ എല്‍.എസ്.ഡി കണ്ടെടുത്തതിന്റെ തൊട്ട് തലേദിവസം വീട്ടില്‍ ബന്ധുക്കള്‍ വന്നിരുന്നതായി ഷീല എക്സൈസിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ബെംഗളൂരുവിലുള്ളയാള്ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
ബന്ധുക്കളില്‍ ചിലര്‍ ഷീലയുടെ സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നു. ബന്ധുക്കളെ സംശയമുണ്ടെന്നും ഷീല മൊഴി നല്‍കിയിരുന്നു.
വാട്സ്ആപ്പ് കോള്‍ വഴിയാണ് ഷീലയുടെ ബാഗില്‍ ലഹരി മരുന്നുണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്ത എക്സൈസിന് ലഭിച്ചത്. ഈ നമ്പറുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.