കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളി പൊലീസ്. അന്സിലിന് വ്യാജ സര്‍ട്ടിഫിക്കറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദേശാഭിമാനി വാര്‍ത്തയെ തുടര്‍ന്ന് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
കെ വിദ്യയ്ക്കെതിരെയും നിഖില്‍ തോമസിനെതിരെയും വ്യാജ സര്‍ട്ടിഫിക്കറ്റ് വാര്‍ത്തയായതിന് പിന്നാലെയാണ് ദേശാഭിമാനിയില്‍ കെഎസ് യു നേതാവിനെതിരായ റിപ്പോര്‍ട്ട് വരുന്നത്. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്നും അത് വഴി സര്‍വകലാശാലയെ വഞ്ചിക്കാന്‍ ശ്രമിച്ചതായുമാണ് കന്റോണ്‍മെന്റ് പൊലീസിന്റെ എഫ് ഐ ആറില്‍ നല്‍കിയിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വൈസ് ചാന്‍സിലറുടെ ഒപ്പ് വ്യാജ ഒപ്പിട്ടതായും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐപിസി 465, 466,468,471,420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിക്കുകയാണെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.