ന്യൂസ് കണ്ടന്റുകൾ നൽകുന്നത് പൂർണമായും അവസാനിപ്പിക്കാൻ ഫെയ്സ്ബുക്ക് നീക്കം. ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്കിന്റെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം മെറ്റ അവസാനിപ്പിക്കും. പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ അതിവേഗം ഫെയ്സ്ബുക്കിൽ തന്നെ ലോഡ് ആവുന്ന സംവിധാനമാണ് ഇൻസ്റ്റൻഡ് ആർട്ടിക്കിൾ.
2015-ലാണ് ഫെയ്സ്ബുക്ക് ഇൻസ്റ്റൻഡ് ആർട്ടിക്കിൾ സംവിധാനം ആരംഭിച്ചത്. ഇത് വാർത്താ വെബ്സൈറ്റുകളുടെ കണ്ടന്റുകൾ വേഗത്തിൽ ലോഡ് ചെയ്യാൻ ഏറെ സഹായകമായിരുന്നു. പബ്ലിഷർമാർക്ക് ഇതുവഴി പരസ്യവരുമാനവും ഫേസ്ബുക്ക് നൽകിയിരുന്നു. 2023 ഏപ്രിൽ പകുതിയോടെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ പിന്തുണ നിർത്തലാക്കാനാണ് മെറ്റയുടെ പദ്ധതി.
വാർത്താ വെബ്സൈറ്റുകൾക്ക് ഈ പ്രതിസന്ധി മറികടക്കുന്നതിനായുള്ള പദ്ധതികൾ തയ്യാറാക്കാൻ ആറ് മാസത്തെ സമയവും ഫെയ്സ്ബുക്ക് അനുവദിച്ചതായാണ് റിപ്പോർട്ടുകൾ. 2023-ന്റെ തുടക്കത്തോടെ ബുള്ളറ്റിൻ എന്ന ന്യൂസ്ലെറ്റർ സംവിധാനം അവസാനിപ്പിക്കുമെന്ന് മെറ്റ ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.