ഇന്റർനാഷണൽ മ്യൂസിയം ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച എക്സ്പോ സിറ്റിയിൽ സൗജന്യ പ്രവേശനം. ടെറ, അലിഫ്, സുസ്ഥിരത, വുമൺ & വിഷൻ എന്നീ പവിലിയനുകളിലും മൂന്ന് സ്റ്റോറീസ് ഓഫ് നാഷണൽ പവിലിയിനിലുമാണ് സൗജന്യ പ്രവേശനം.
ടെറയിൽ കാലാവസ്ഥാ വിനോദ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഫിലിം സ്ക്രീനുകളും പ്രദർശിപ്പിക്കും .വുമൺസ് ആൻഡ് വിഷൻ പവിലിയനിൽ കരകൗശലവസ്തുക്കൾ പ്രദർശിപ്പിക്കും. അലിഫ് പവിലിയനിൽ മോട്ടോറുകൾ സെൻസറുകൾ എഞ്ചിനീയറിംഗ് തത്വങ്ങൾ എന്നിവ റോബോട്ടുകളുടെ സഹായത്തോടെ വിശദീകരിക്കും.കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പ്രവശേനം അനുവദിക്കുന്നത്