ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് താരമായി പ്രവാസി മലയാളി. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ മുഹമ്മദ് ഇംതാദ് ആണ് നാല് കളികളുടേയും ഫലങ്ങൾ ട്വിറ്റർ അക്കൗണ്ടിലൂടെ നേരത്തെ തന്നെ പ്രവചിച്ചത്.
ഓസ്ട്രേലിയയും ടുണീഷ്യയും സൗദി അറേബ്യയും പോളണ്ടും ഫ്രാൻസും ഡെന്മാർക്കും അർജൻറീനയും മെക്സിക്കോയും തമ്മിലുള്ള നിർണായക മത്സര ഫലങ്ങൾ ഗോളുകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചു.
അതേസമയം ഇംതാദിന്റെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു. കടുത്ത ബ്രസീൽ ആരാധകനാണ് ഇംതാദ്. പക്ഷേ അർജൻറീനയുടെ വിജയവും ഇംതാദ് കൃത്യമായിട്ട് പ്രവചിച്ചു. മലപ്പുറം അറവങ്കര സ്വദേശിയായ മുഹമ്മദ് ഇംതാദ് ജിദ്ദയിൽ ശാറ ബലദിയയിൽ അക്കൗണ്ടന്റും ജിദ്ദ പാന്തേഴ്സ് ഫുട്ബോൾ ടീമംഗവുമാണ്.